KeralaLatest NewsNews

തൃശൂരില്‍ 10 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലു പേര്‍ പിടിയില്‍

ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ നാലുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തൃശൂർ: 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി. തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ ബോണറ്റില്‍ വച്ച് കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

തൃശൂര്‍ ശക്തന്‍ നഗറില്‍ ഇന്ന് രാവിലെ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ നാലുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Read Also: തിരുവനന്തപുരത്ത് കഞ്ചാവ് എത്തിച്ചത് സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാർ: മുന്‍ എസ് പിയുടെ മകനും കഞ്ചാവ് കച്ചവടം

കഞ്ചാവ് കടത്താനായി ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും കഞ്ചാവ് സംഘത്തെ പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒന്‍പതു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് ഇന്ന് പിടിച്ചെടുത്തത്.

shortlink

Post Your Comments


Back to top button