Latest NewsInternational

ശ്രീലങ്കയിലും ഇനി ഗോവധ നി​രോ​ധ​നം; നിയമഭേദഗതിക്ക് മന്ത്രിസഭായോഗത്തിൽ അനുമതി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ക​ന്നു​കാ​ലി ക​ശാ​പ്പി​ന് നി​രോ​ധ​നം. നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.നേ​ര​ത്തെ, ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി രാ​ജ​പ​ക്‌​സെ​യു​ടെ നി​ര്‍​ദേ​ശം ഭ​ര​ണ​ക​ക്ഷി​യാ​യ എ​സ്എ​ല്‍​പി​പി അം​ഗീ​ക​രി​ച്ചി​രു​ന്നു.

കാ​ര്‍​ഷി​ക മേ​ഖ​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ള്ള ഒ​രു രാ​ജ്യം എ​ന്ന നി​ല​യി​ല്‍, ശ്രീ​ല​ങ്ക​യി​ലെ ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ക​ന്നു​കാ​ലി വി​ഭ​വ​ത്തി​ന്‍റെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

read also: ബെംഗളൂരുവിലെ ഭീകരതയ്ക്ക് അറുതി വരണം, ; എന്‍ഐഎ ഓഫീസ് അനുവദിക്കണമെന്ന് തേജസ്വി; സ്ഥിരം യൂണിറ്റ് അനുവദിക്കാനൊരുങ്ങി അമിത് ഷാ

അ​തേ​സ​മ​യം, മാം​സം ഭ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ബീ​ഫ് ഇ​റ​ക്കു​മ​തി ചെ​യ്യു​മെ​ന്നും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​ത് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button