KeralaLatest News

സി .പി.എം-ബി.ജെ.പി സംഘര്‍ഷം: 80 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

രുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാന്‍ പൊലീസ്‌ ലാത്തിവീശി.

നീലേശ്വരം: തൈക്കടപ്പുറത്ത് സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.തൈക്കടപ്പുറം സ്വദേശികളായ റംസി, വിനു, സഞ്ചയ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 80 പേര്‍ക്കെതിരായാണ് കേസ്. തൈക്കടപ്പുറം എല്‍.പി സ്കൂള്‍ പരിസരത്താണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാന്‍ പൊലീസ്‌ ലാത്തിവീശി.

ഏതാനും ദിവസങ്ങളായി കൊടിമരത്തെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുന്നതിനിടയില്‍ എസ്.ഐ കെ.പി. സതീഷിനും പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എസ്.ഐയുടെ പരാതിയിലും കേസെടുത്തു.

read also: ഇന്ത്യയില്‍ പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്കു വീതം കോവിഡ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിറോ സര്‍വേ

നേരത്തെ സ്കൂള്‍ പരിസരത്ത്‌ സ്ഥാപിച്ച സി.പി.എം കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സി.പി.എം പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button