Latest NewsKeralaIndia

തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച ; മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കൾ

ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്പാ പോലിസ് സ്റ്റേഷനിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തു കൂടിയാണ് യുവാക്കൾ കടന്നു കയറിയത് എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

പമ്പ : തീവ്രവാദ ഭിഷണി നേരിടുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച. മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കൾ. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്പാ പോലിസ് സ്റ്റേഷനിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തു കൂടിയാണ് യുവാക്കൾ കടന്നു കയറിയത് എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ചിറ്റാർ സ്വദേശികളായ യുവാക്കൾക്ക് പമ്പയും ശബരിമല പാതയും ആചാരങ്ങളും അറിയില്ല എന്നും ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റിയതാണ് എന്ന യുവാക്കൾ പറഞ്ഞ ന്യായം അംഗീകരിച്ചാണ് പോലീസ് ഇവരെ വിട്ടയച്ചത്. വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് വനം വകുപ്പിൻ്റെ പെരിയാർ കടുവ സംരക്ഷണ വിഭാഗം കേസ് എടുത്തിട്ടുണ്ട്. പോലീസിന് സംഭവിച്ച വീഴ്ച്ച മറച്ച് വെക്കാൻ വിഷയത്തിൻ്റെ ഗൗരവം കുറച്ച് കാണിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

നിലക്കൽ, പമ്പ, ശബരിമല, സന്നിധാനം എന്നീ സ്ഥലങ്ങൾ അതീവ സുരക്ഷാ മേഖലയാണ്.പോലീസിൻ്റെയും വനം വകുപ്പിൻ്റെയും ദേവസ്വം ബോർഡിൻ്റെയും കാവലിലാണ് പമ്പ മുതൽ സന്നിധാനം വരെ എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങളും പമ്പയിലെ ചെക്ക് പോസ്റ്റും മറികടന്നാണ് രണ്ട് യുവാക്കൾ ബൈക്കിൽ മരക്കൂട്ടം വരെ എത്തിയത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്ന് പ്രഥമദൃഷ്ടിയിൽ വ്യക്തം.

read also: പാകിസ്ഥാന്‍ മറ്റൊരു യമന്‍ ആകുമോ? ഷിയ – സുന്നി സംഘര്‍ഷം മുറുകുന്നു

എന്നാൽ സംഭവത്തിന് വേണ്ട ഗൗരവം കൊടുത്ത് കേസ് എടുക്കാനോ അന്വേഷണം നടത്താനോ പോലീസ് തയ്യറായില്ല എന്നതാണ് ശ്രദ്ധേയം. സംഭവത്തിൽ വിശദമായ അന്വേഷണവും ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനകൾക്ക് നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പന്തളം കൊട്ടാരവും വിവിധ ഭക്തജന സംഘടനകളും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button