NewsGulfOman

കുവൈത്ത് അമീറിന്റെ വിയോഗം ; ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം

മസ്ക്കറ്റ്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ വിയോഗത്തെ തുടർന്ന് ഒമാൻ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.

Read Also : കോവിഡ് പരിശോധന കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന

സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയും ഒപ്പം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ദേശിയ പതാക താഴ്ത്തികെട്ടുകയും ചെയ്യുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് പ്രഖ്യാപിച്ചു.

Read Also : കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ 

അവധിക്ക് ശേഷം ഞാറാഴ്ച മുതൽ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുമെന്നും ദിവാൻ റോയൽ കോർട്ടിന്റെ അറിയിപ്പിൽ പറയുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു.

ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

shortlink

Post Your Comments


Back to top button