Latest NewsNews

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്‌ത വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്‌ത വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ 67, 67 (a) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അതേസമയം ഇയാളുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ ഉടൻ അറസ്റ്റുണ്ടാവില്ല. ചെന്നൈ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയിൽ നിന്നും ഡോക്റേറ്റ് ഉണ്ടെന്ന ഇയാളുടെ അവകാശവാദവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ വീഡിയോ പോസ്റ്റ് ചെയ്‌ത്‌ ഇയാൾ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button