KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ്: രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സന്ദീപിന്റെ അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ രഹസ്യമൊഴി നല്‍കാൻ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ സമർപ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയതിനെ തുടർന്നാണ് സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.

Read also: തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ബാങ്കുകളിലായി സ്വപ്നയ്ക്കുള്ളത് കോടികളുടെ നിക്ഷേപം

ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എൻഐഎ കോടതിയെ സമീപിച്ചത്. നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കടത്തിയ സംഭവത്തിലെ വിശദാംശങ്ങൾ കോടതിക്ക്‌ കൈമാറാൻ സന്നദ്ധനാണെന്നും ഇത്‌ സിആർപിസി 164 പ്രകാരം രേഖപ്പെടുത്തണമെന്നും സന്ദീപ്‌ ആവശ്യപ്പെട്ടു. ഈ രഹസ്യ മൊഴി തനിക്കെതിരെ തെളിവായി വരുമെന്ന ഉത്തമ ബോധ്യമുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

അപേക്ഷ പരിഗണിച്ച കോടതി സിഅർപിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കൻ അനുമതി നൽകി. എന്നാൽ, രഹസ്യമൊഴി നൽകിയതുകൊണ്ട് സന്ദീപിനെ കേസിൽ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button