Latest NewsKeralaNews

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോയത്.

Read also: ‘പാലാ’ കണ്ട് പനിക്കേണ്ടെന്ന് ജോസിനോട് മാണി സി. കാപ്പൻ

2015ലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടിസ്ഥാനമാക്കി ജനുവരിയിൽ ആദ്യ കരടുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്മേലുള്ള ആക്ഷേപങ്ങൾ സ്വീകരിച്ച്‌ പുതിയ വോട്ടർമാരുടെ പേര്‌ കൂട്ടിച്ചേർക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും ചെയ്‌തു. തുടർന്ന്‌ ആഗസ്‌ത്‌ 12ന്‌ പുതുക്കിയ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിലും മാറ്റം വരുത്തിയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കമ്മീഷൻ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button