Latest NewsIndiaNews

ഹത്രാസ് പെണ്‍കുട്ടിയുടേത് എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രം പങ്കുവെക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി : ഹത്രാസിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഫോട്ടോ രണ്ടു വര്‍ഷം മുൻപ് ചണ്ഡീഗഡില്‍ മരിച്ച പെൺകുട്ടിയുടേതെന്ന് റിപ്പോർട്ട്. മനീഷ യാദവ് എന്ന യുവതിയുടേതാണ് ചിത്രം. രണ്ടു വര്‍ഷം മുൻപാണ് അസുഖബാധിതയായി മനീഷ മരിക്കുന്നത്. എന്നാല്‍ ഹാഥ്‌രസ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന തരത്തില്‍ മനീഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

Read also: ഹത്രാസ് പീഡനം ; പെണ്‍കുട്ടി നേരെ ഉണ്ടായത് അതി ക്രൂരമായ പീഡനം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരിച്ച് പോയ തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചതിലും, ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിലും അതീവ ദുഃഖമുണ്ടെന്ന് മനീഷയുടെ പിതാവ് മോഹന്‍ലാല്‍ യാദവ് വ്യക്തമാക്കി. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഇദ്ദേഹം ചണ്ഡീഗഡ് എസ്‌എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ബലാല്‍സംഗത്തിന് ഇരയായവരുടെ ചിത്രം പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button