Latest NewsNews

ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുലും പ്രിയങ്കയും ; ഹൈവേയില്‍ വാഹനം തടഞ്ഞ് പൊലീസ്, കാല്‍നടയായി യാത്ര തുടര്‍ന്ന് സംഘം

നിരോധനാജ്ഞ പ്രഖ്യാപിച്ച ഹത്രാസിലേക്ക് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. നിരോധനാജ്ഞ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് പോലീസ് യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഇവരുടെ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കാല്‍നടയായാണ് യാത്ര തുടരുന്നത്.

മാസ്‌ക് ധരിച്ച രാഹുല്‍ ഗാന്ധി മാര്‍ച്ചിന് നേതൃത്വം നല്‍കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് നേതാക്കളെയും ചുറ്റിന് നിന്നും സംരക്ഷണം നല്‍കിയാണ് യാത്ര. ഹത്രാസ് അതിര്‍ത്തി മുഴുവന്‍ അടച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തും എന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് ഹത്രസില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയായ ദലിത് പെണ്‍കുട്ടി ചൊവ്വാഴ്ച ദില്ലി ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വസം വലിച്ചത്. അമ്മയ്ക്കൊപ്പം പുല്ല് പറിക്കാന്‍ വയലില്‍ പോയപ്പോളാണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും നട്ടെല്ലിന് പരിക്കേല്‍പ്പിക്കുകയും നാവ് കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്ത് ഗുരുതരാവസ്ഥയിലാക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ 2:30 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. രാത്രിയില്‍ ആരും അറിയാതെ രഹസ്യമായി അനാദരവോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. അവസാമമായി ഒരു നോക്ക് കാണാന്‍ കുടുംബത്തെ പോലും പൊലീസ് അനുവദിച്ചിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button