Latest NewsIndia

കളിപ്പാട്ടം അന്വേഷിച്ചു പോയി 100 അടിയോളം ഉയരമുള്ള മാലിന്യ കൂമ്പാരത്തിനുള്ളില്‍ അകപ്പെട്ട 12കാരിയ്ക്കായി തിരച്ചില്‍ തുടരുന്നു, 6 വയസ്സുകാരനെ രക്ഷപെടുത്തി

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ മാലിന്യ കൂമ്പാരമായ പിരാനയില്‍ കുടുങ്ങിയ 12 വയസുകാരിയെ കണ്ടെത്താനുള്ള തിരച്ചില്‍ അഞ്ച് ദിവസം പിന്നിടുന്നു. 12 കാരിയായ നേഹ വാസവ എന്ന കുട്ടിയ്ക്കായാണ് തിരച്ചില്‍ നടക്കുന്നത്. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ മാലിന്യ കൂമ്പാരത്തിനിടെയില്‍ നിന്നും കുട്ടിയെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പറ‌ഞ്ഞു.

ഞായറാഴ്ച മുതല്‍ അഞ്ച് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യ കൂമ്ബാരത്തിനിടെയില്‍ നിന്നും നേഹയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ടണ്‍ കണക്കിന് മാലിന്യം നീക്കം ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച വൈകിട്ടാണ് ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ തേടി 100 അടിയോളം ഉയരമുള്ള മാലിന്യ കൂമ്പാരത്തിന് മുകളിലേക്ക് നേഹയും സുഹൃത്തായ ആറ് വയസുകാരന്‍ അനിലും കയറിയത്.

എന്നാല്‍ ഇരുവരും കയറുന്നതിനിടെ മാലിന്യ കൂമ്പാരം തകരുകയും കുട്ടികള്‍ അതിനുള്ളിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ചിലര്‍ അനിലിനെ രക്ഷപ്പെടുത്തിയെങ്കിലും നേഹയെ കണ്ടെത്താനായില്ല. മാലിന്യ കൂമ്പാരത്തിനിടെയില്‍ നിന്നും വഹിക്കുന്ന വിഷവായു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്വാസം മുട്ടി മരിക്കാന്‍ കാരണമാകും.

read also: ‘ഹത്രാസ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല ‘: ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തി യു.പി പൊലീസ്

അനിലിന്റെ തല മാലിന്യ കൂമ്പാരത്തിന് പുറത്തും ശരീരം മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലുമായിരുന്നു. രക്ഷപ്പെടുത്തുമ്പോള്‍ കുട്ടിയ്ക്ക് ശ്വാസതടസം നേരിട്ടിരുന്നു. തെരുവുനായകളുടെ വിഹാര കേന്ദ്രം കൂടിയാണ് 80 ഏക്കറോളം വ്യാപിച്ച്‌ കിടക്കുന്ന പിരാന മാലിന്യ കൂമ്പാരം.

ഏകദേശം 3,500 ടണ്‍ മാലിന്യമാണ് ദിവസവും ഇവിടെ തള്ളുന്നത്. നേഹയെ കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് 80 അടിയോളം താഴ്ചയിലാകാം നേഹ കുടുങ്ങിയതെന്നാണ് നിഗമനം. കുട്ടി ചവറുകൂനയ്ക്ക് ഇടയില്‍ വീണ് മണിക്കൂറുകള്‍ക്കുള്ളില്‍ മഴ പെയ്തിരുന്നു. ഇതോടെ തിരച്ചില്‍ കൂടുതല്‍ ദുഷ്കരമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button