Latest NewsKeralaNews

രാ​ഹു​ൽ​ഗാ​ന്ധി​യെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത ന​ട​പ​ടി കാ​ട​ത്ത​വും ജ​ന​വി​രു​ദ്ധ​വും : ര​മേ​ശ് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം : ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​ര​ണ​മ​ട​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീട് സന്ദർശിക്കാനെത്തിയ രാ​ഹു​ൽ​ഗാ​ന്ധി​യെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​പി പോ​ലീ​സ് ന​ട​പ​ടി കാ​ട​ത്ത​വും ജ​ന​വി​രു​ദ്ധ​വു​മാണ്. യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ എ​ല്ലാ മ​ര്യാ​ദ​യും ലം​ഘി​ക്കു​ന്നു. നീ​ച​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ശ​രീ​ര​ത്തി​നോ​ട് പോ​ലും കാ​ട​ത്തം കാ​ട്ടുകയും ബ​ലം പ്ര​യോ​ഗി​ച്ച് ദ​ഹി​പ്പി​ക്കുകയും ചെയ്ത പോലീസാണ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യെ​യും അ​ങ്ങോ​ട്ട് ചെ​ല്ലാ​തി​രി​ക്കാ​ൻ ബ​ല പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

Also read : മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ സേനയ്ക്കായി മൾട്ടി മോഡ് ഹാൻഡ് ഗ്രനേഡുകൾ ഉടൻ എത്തും

ദേ​ശീ​യ നേ​താ​ക്ക​ളെ ക​യ്യേ​റ്റം ചെ​യ്യാ​നു​ള്ള ധൈ​ര്യം രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലൊ​രി​ക്ക​ലും പോ​ലീ​സി​നു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ അ​ധ്യാ​യ​ത്തി​ൽ ക​റു​ത്ത പാ​ടാ​യി അ​വ​ശേ​ഷി​ക്കും. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ദ​ളി​ത​ർ​ക്കും ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെന്നും . ദേ​ശീ​യ ത​ല​ത്തി​ൽ ഈ ​കാ​ട​ത്ത​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button