KeralaLatest NewsIndia

നീതിന്യായ മേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധി, ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​ വ​ര​ണം: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച കേ​സി​ല്‍ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നീതിന്യായ മേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണിത്. ബിജെപി ആഗ്രഹിക്കുന്നത് ഭരണഘടന സ്ഥാപനങ്ങള്‍ നടപ്പാക്കുന്നു. ഒരു ജനവിഭാഗത്തിന് നീതി നിഷേധിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത യു.പി പൊലീസ് നടപടി അപലപനീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.യൂണിടാക് എംഡിയുടെ സത്യവാങ്മൂലത്തില്‍, യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിന് സ്വപ്‌ന ഐ ഫോണ്‍ വാങ്ങിക്കൊടുത്തുവെന്ന് വ്യക്തമാണ്. അപ്പോള്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനം അല്ലേ എന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

read also: ഭീകരരുടെ വിവരങ്ങള്‍ പാക് സര്‍ക്കാരുമായി പങ്കുവെച്ചപ്പോഴെല്ലാം ഭീകരര്‍ രക്ഷപ്പെട്ടിരുന്നു, ബിൻ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ല; വകവരുത്തിയത് ഒരു ഈച്ചപോലുമറിയാതെ: അമേരിക്ക

കോണ്ട്രാക്ടറായിട്ടുള്ള യൂണിടാക്കിന്‍റെ ഉടമസ്ഥന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്കും നല്‍കാന്‍ ഐ ഫോണ്‍ വിവാദ സ്ത്രീ പറഞ്ഞതനുസരിച്ച്‌ നല്‍കി എന്ന് വ്യക്തമാക്കിയത്. അതായത് സ്വപ്ന സ്വരേഷിന്‍റെ കൂടെ പ്രതിപക്ഷ നേതാവ് ആ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്തു എന്നും കോണ്‍സുലേറ്റ് ജനറലിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങി എന്നും വ്യക്തമായിരിക്കുന്നു. കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button