KeralaLatest NewsNews

വിളപ്പിന്‍ശാലയില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; മേല്‍ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം : വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗ്രേഡ് എസ്‌ഐ രാധാകൃഷണന്‍ ആണ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ മേല്‍ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ബന്ധുക്കള്‍ പരസ്യമായി രംഗത്തെത്തി. രാധാകൃഷ്ണനെ ഇന്‍സ്‌പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവര്‍ത്തകരാണ് രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. രാധാകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഗ്രേഡ് എസ്‌ഐ ആയി പ്രൊമോഷന്‍ കിട്ടിയ രാധാകൃഷ്ണന്‍ വിളപ്പിന്‍ ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്.

സ്റ്റേഷനില്‍ ചാര്‍ജ് എടുത്തതു മുതല്‍ രാധാകൃഷ്ണന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് സഹോദരന്‍ വിനോദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജിമോനാണ് ഇതിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സജിമോന്‍ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button