KeralaLatest NewsNews

‘ക്യാപ്‌സ്യൂളുകള്‍ പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ’; ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന പ്രചാരണത്തില്‍ മറുപടിയുമായി വിടി ബല്‍റാം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ‘ഐഫോൺ വിവാദത്തിൽ’ പ്രതികരണവുമായി വി ടി ബൽറാം എംഎൽഎ. സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിനല്‍കിയെന്നും അതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനമായി നല്‍കിയെന്നുമുള്ള യൂണിടെക് ഉടമയുടെ വെളിപ്പെടുത്തലില്‍ നടന്നത് എന്താണെന്ന് വിശദമാക്കുകയാണ് വി.ടി ബൽറാം.

കുറിപ്പിന്റെ പൂർണരൂപം………………………………..

യുഎഇ നാഷണല്‍ ഡേയ്ക്കു വരുന്ന അതിഥികള്‍ക്ക് സമ്മാനമായി നല്‍കാന്‍ അവിടത്തെ എല്ലാമെല്ലാമായ സ്വപ്ന സുരേഷ് 5 ഐഫോണ്‍ സംഘടിപ്പിച്ചത് യൂണിടാക് ഉടമയില്‍ നിന്ന്. ആ ഫോണുകള്‍ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളില്‍ 5 പേര്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാല്‍ എത്താന്‍ കഴിയാതിരുന്നപ്പോള്‍ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികള്‍ക്ക് എടുത്തു കൊടുത്തത് ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ഇതാണ് സംഭവം. പക്ഷെ ക്യാപ്‌സ്യൂളുകള്‍ പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ!
ഭരണകൂടത്തിന്റെ ഒത്താശയിലും മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പിന്തുണയിലും നടന്നു പോന്ന സ്വര്‍ണ്ണ കളളക്കടത്തിലും മറ്റ് മാഫിയ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷമടക്കം എല്ലാവര്‍ക്കും പങ്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാന്‍ നോക്കുന്നവരുടെ ഓരോ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍?

https://www.facebook.com/vtbalram/posts/10158014187404139

 

shortlink

Related Articles

Post Your Comments

Related Articles


Back to top button