Latest NewsNewsIndia

പിടിമുറുക്കി കോവിഡ്; മരണം ഒരു ലക്ഷവും കടന്ന്

കോവിഡ് പ്രതിദിന രോഗബാധയിൽ കേരളം കർണാടകത്തെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തി.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങളിൽ വൻ വർധനവ്. നിലവിൽ ഇതുവരെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 100842 പേർ. ഇന്നലെ മാത്രം 1069 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 64,73,544 ആയി. 24 മണിക്കൂറിനിടെ 79,475 കേസുകൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. നിലവിൽ 9, 44,996 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്നലെ 75628 പേർ രോഗ രോ​ഗമുക്തി നേടി. 54, 27 706 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്.

Read Also: 6 മാസത്തെ മോറട്ടോറിയം എഴുതിതള്ളും; നിലപാടറിയിച്ച്‌ കേന്ദ്രം

എന്നാൽ കോവിഡ് പ്രതിദിന രോഗബാധയിൽ കേരളം കർണാടകത്തെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തി. മഹാരാഷ്ട്രയിൽ പുതിയ 424 മരണങ്ങളും 15,591 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. കർണാടകയിൽ ഇന്നലെ 8,793 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതിയ 5,595 രോഗികൾ തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു. ആന്ധ്രാ പ്രദേശിൽ 6,555 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 2,920 പേരുടെ വർധന ഉണ്ടായി. സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോഴും കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നു എന്നതാണ് ആശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button