Latest NewsIndiaNews

ഹത്രാസിലെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയ പ്രേരിതം : യുപിയില്‍ മാത്രമല്ല ഇതുപോലെയുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നു … എന്ത്‌കൊണ്ട് അതിനു പിന്നില്‍ ആരും പോകുന്നില്ല…. മറുചോദ്യം ഉന്നയിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ഹത്രാസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതുമായുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. ഹത്രാസിലെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.: യുപിയില്‍ മാത്രമല്ല ഇതുപോലെയുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നു … എന്ത്കൊണ്ട് അതിനു പിന്നില്‍ ആരും പോകുന്നില്ലെന്ന് അദ്ദേഹം ആരാഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മറുചോദ്യവുമായി രംഗത്തെത്തിയത്.

read also : രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളുന്നു : ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ഹത്രാസിലെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. എന്നാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ഇത് ആദ്യമായല്ല നടക്കുന്നതെന്ന് കട്ജു പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ ദിവസവുമെന്നപോലെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരാത്തത് മൂലമാണ് ആരും ഇക്കാര്യങ്ങള്‍ അറിയാതെ പോകുന്നതെന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പിന്നിലെ രാഷ്ട്രീയമെന്താണെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും കട്ജു പറഞ്ഞിരുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button