Funny & Weird

മദ്യപാനത്തിനിടെ വെല്ലുവിളിച്ച് വാഷിങ് മെഷീനുള്ളിൽ കയറി; ഒടുവില്‍ സംഭവിച്ചത് : വീഡിയോ

വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയ ഇരുപത്തിയൊന്നുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ബ്രിട്ടീഷ് സ്വദേശിയായ റോസി കോൾ എന്ന പെൺകുട്ടി ആണ് വാഷിങ് മെഷീനുള്ളിൽ കുടുങ്ങിയത്.

റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. ഇവര്‍ക്കിടയിലെ വർത്തമാനത്തില്‍ ചെറിയൊരു വെല്ലുവിളിയും നടന്നു. വാഷിങ് മെഷീനുള്ളിൽ കയറിയിറങ്ങുക എന്ന വെല്ലുവിളി സ്വീകരിക്കുകയായിരുന്നു റോസി.

ഇതോടെ വാഷിങ് മെഷീനുള്ളിൽ കയറിയ യുവതി ഡ്രൈയറിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്  ഇറങ്ങാൻ പണിപ്പെട്ട യുവതിയെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.

 

റോസി വാഷിങ് മെഷീനകത്ത് കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. താൻ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കഴിയാതിരുന്നതിനെ തുടക്കത്തിൽ സുഹൃത്തുക്കൾ കളിയായാണ് എടുത്തതെന്ന് റോസി പറയുന്നു. എന്നാൽ തന്റെ കാലുകളും ഇടുപ്പിന്റെ ഭാ​ഗവും അനക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായതോടെ ഭയന്നുപോയി. സുഹ‍ൃത്തുക്കൾ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഫയർഫോഴ്സിനെ വിളിച്ചത്.

ഫയർഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എത്രവയസ്സുള്ള പെൺകുട്ടിയാണെന്നാണ് ആദ്യം ചോദിച്ചത്. ഇരുപത്തിയൊന്നുകാരിയാണെന്നു കേട്ടപ്പോൾ അവരും അന്ധാളിച്ചുപോയി. മൂന്നുപേർ ചേർന്ന് റോസിയെ വാഷിങ് മെഷീനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുന്നതിന്റെ വീഡിയോയും റോസി പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button