Latest NewsNews

വിഷാദരോഗത്തിനടിമപ്പെട്ട് ജൂലിയൻ അസാഞ്ജ് ; വിക്കിലീക്സ് സ്ഥാപകൻ ആത്മഹത്യയുടെ വക്കിൽ

ലൺൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് ആത്മഹത്യയുടെ വക്കിലാണെന്നും ചാരവൃത്തി ആരോപിച്ച് അമേരിക്കയിലേക്ക് അയച്ചാൽ അസാഞ്ജ് ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹത്തെ ചികിത്സിച്ച മനോരോഗവിദഗ്ധൻ. അസാഞ്ജിന് വിഷാദരോഗത്തിന്റെ ചരിത്രമുണ്ടെന്നും യുഎസിന് കൈമാറിയാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലണ്ടനിലെ കിങ്‌സ് കോളേജ് ന്യൂറോ സൈക്യാട്രി വിഭാഗം പ്രൊഫസർ മൈക്കൽ കോപെൽമാൻ പറഞ്ഞു.

Read also: നടന്നത് ജാതിവിവേചനം; കലാഭവൻ മണിയുടെ സഹോദരന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സർക്കാർ: കെ.സുരേന്ദ്രൻ

അസാഞ്ജ് കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നത്. മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ അദ്ദേഹം കാണിക്കുന്നു. നിരന്തരം ശബ്ദങ്ങൾ കേൾക്കുന്നു. അത് കടുത്ത മാനസികരോഗത്തിന്റെ ലക്ഷണമാണ്. മരണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം വിൽപ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. യുഎസിന് കൈമാറിയാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്- അസാഞ്ജിനെ യുഎസിന് കൈമാറുന്നത് സംബന്ധിച്ച ഹിയറിംഗിൽ ഡോക്ടർ പറഞ്ഞു.

തങ്ങളുടെ സൈനിക, രാഷ്ട്രതന്ത്രപരമായ രേഖകൾ 2010-ൽ പുറത്തുകൊണ്ടുവന്നതിനാണ് യു.എസ്. അസാഞ്ജിനെ പ്രതിയാക്കിയത്. അദ്ദേഹത്തിനെതിരേ 18 കേസാണ് നിലവിലുള്ളത്. ലണ്ടനിലെ ബെൽമാർഷിലെ അതിസുരക്ഷാജയിലിലാണ് അസാഞ്ജിനെ പാർപ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button