KeralaLatest NewsNews

യുവാവ് കുളത്തില്‍ മുങ്ങിമരിച്ച സംഭവം : കൊലപാതകമെന്ന് തെളിഞ്ഞു

്മലപ്പുറം: യുവാവ് കുളത്തില്‍ മുങ്ങിമരിച്ച സംഭവം, കൊലപാതകമെന്ന് തെളിഞ്ഞു. മലപ്പുറം ജില്ലയിലെ താനൂരില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വൈശാഖിനെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വൈശാഖിന്റെ സുഹ്യത്തുക്കള്‍ക്കായ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

read also : ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

മദ്യപിച്ച ശേഷം സുഹൃത്തുകളുമായുണ്ടായ തര്‍ക്കമാണ വൈശാഖിന്റെ കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. താനൂരില്‍ മരപ്പണിക്കാരനാണ് ഇയാള്‍ . രാത്രി ഉറങ്ങാനായി പോയ വൈശാഖിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button