Latest NewsNewsInternational

ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാകിസ്താനിൽ നിന്നും സൈനികരെ ഇറക്കി ചൈന: തെളിവ് സഹിതം പുറത്ത്

ബെയ്ജിംഗ്: ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാകിസ്താനിൽ നിന്നും സൈനികരെ ഇറക്കി ചൈന. ഒരു ചൈനീസ് മാദ്ധ്യമ പ്രവർത്തകനാണ് ഇന്ത്യൻ സുരക്ഷാ സേനയെ നേരിടുന്നതിനായി ചൈന, പാക് സേനയുടെ സഹായം തേടിയതായി തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുന്നത്. പുറത്തുവിട്ട വീഡിയോയിൽ ചൈനീസ് ഭടൻമാർക്കൊപ്പം നിൽക്കുന്ന താടിവച്ച, ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടനെ കാണാൻ കഴിയും. ശരീരപ്രകൃതിയിൽ മറ്റു ചൈനീസ് ഭടൻമാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാൾ പാകിസ്താനിയാണെന്ന സൂചനയാണ് മാദ്ധ്യമപ്രവർത്തകൻ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ വിദഗ്ദ്ധരും ഇക്കാര്യം തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

Read also: ഇനി ഇവിടേയ്ക്ക് വരണം, കോൺഗ്രസ് പ്രവർത്തകർ പോലും ഭീഷണിപ്പെടുത്തി : രാഷ്ട്രീയ അവസരം മുതലെടുക്കാൻ ഹത്രാസിൽ പോയ പ്രിയങ്കയും, രാഹുലും തന്നെ കാണാൻ വരണമെന്ന് രാജസ്ഥാനിൽ പീഡനത്തിനിരയായ യുവതി

അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരോട് ഏറ്റുമുട്ടാൻ ചൈനീസ് സൈന്യം ഭയക്കുന്നുവെന്ന വാർത്തകൾ മുൻപും വന്നിരുന്നു. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികർ വികാരവായ്‌പ്പോടെ സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സഹിതം തെളിവുകൾ പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button