KeralaLatest NewsNewsCrime

സംസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ സിപിഎം ശ്രമം

കണ്ണൂർ : കണ്ണൂരിൽ സി പി എം അക്രമണത്തിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു . ഒളിവിലം സ്വദേശി പ്രേമന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റ പ്രേമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ സിപിഎം ശ്രമം. ഒളിവിലം സ്വദേശി പ്രേമന് നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also :  ‘ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് നോക്കിക്കാണുന്ന യോഗി’; യുപി മുഖ്യമന്ത്രിയെ കുറിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ വ്യാജ പ്രചരണം

ഇന്ന് രാത്രി പത്തുമണിയോടെയായിരുന്നു പ്രേമന് നേരെ ആക്രമണം ഉണ്ടായത്. പ്രേമന്റെ വയറിനും കാലിനുമാണ് പരിക്കേറ്റത്. തലശ്ശേരിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് പോവുകയായിരുന്ന പ്രേമനെ സംഘടിച്ചെത്തിയ സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button