KeralaLatest NewsNews

പിടിച്ചിട്ട വാഹനങ്ങള്‍ ഓൺലൈൻ വിൽപനയ്ക്ക്; ലേലം ചെയ്യാനൊരുങ്ങി പോലീസ്

ഒക്ടോബര്‍ 14ന് രാവിലെ 11 മുതല്‍ 3.30 വരെയാണ്​ ഓണ്‍ലൈന്‍ വില്‍പന നടത്തുക.

കോഴിക്കോട്​: സംസ്ഥാനത്ത് പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയുമായി കേരള പോലീസ്. സിറ്റി പോലീസ്​ പരിധിയിലെ വിവിധ സ്​റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറോക്ക്, ട്രാഫിക് യൂനിറ്റ് എന്നീ സ്​റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 29 ലോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 714 വാഹനങ്ങളാണ്​ ലേലം ചെയ്​ത്​ വില്‍ക്കുന്നത്​.

പോലീസ് സ്​റ്റേഷനുകള്‍ക്ക്​ മുന്നില്‍ വാഹനങ്ങൾ നിറയുന്നത് തടയുന്നതിന് വേണ്ടിയും, പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധന കഴിഞ്ഞ്​ ഉടന്‍ വിട്ടുനല്‍കണമെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ നിര്‍ദേശിച്ചതോടെയാണ്​ വാഹനങ്ങള്‍ നീക്കാന്‍​ തീരുമാനമായത്. എം.എസ്​.ടി.സി ലിമിറ്റഡിന്റെ www.mstccommerce.com മുഖേന ഇ-ഓക്ഷന്‍ വഴി ഒക്ടോബര്‍ 14ന് രാവിലെ 11 മുതല്‍ 3.30 വരെയാണ്​ ഓണ്‍ലൈന്‍ വില്‍പന നടത്തുക. എം.എസ്​.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റില്‍ ബയര്‍ ആയി രജിസ്​റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ്​ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്​ 0495 2722673 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാം.

Read Also: കാറിന്റെ ടയറിനുള്ളിൽ കുടുങ്ങി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ

വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍, മറ്റു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്​ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ തുടങ്ങിയവയാണ്​ സ്​റ്റേഷന്‍ വളപ്പുകളിലുള്ളത്​. ബൈക്കുകള്‍, ഓട്ടോ, കാര്‍, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളാണ്​ ലേലം ചെയ്യുന്നവയിലേറെയും. വര്‍ഷങ്ങളായി പിടിച്ചിട്ട വാഹനങ്ങള്‍ക്കുള്ളില്‍ ക്ഷുദ്ര ജീവികളടക്കം താവളമാക്കുന്നത്​ ഭീഷണി സൃഷ്​ടിച്ചിരുന്നു.

എന്നാൽ ഇത്തരം വിഷയത്തില്‍ ഹൈകോടതിവരെ അതൃപ്​തി അറിയിക്കുകയും കോവിഡ്​ പശ്ചാത്തലത്തില്‍ പൊലീസ്​ സ്​റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നതും​ മുന്‍നിര്‍ത്തിയാണ്​ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിച്ചത്​.

 

shortlink

Post Your Comments


Back to top button