COVID 19Latest NewsKeralaNewsIndiaInternational

കൊറോണ പ്രതിരോധ വാക്‌സിൻ : ആശ്വാസ വാർത്തയുമായി ലോകാരോഗ്യസംഘടന

ജനീവ : ഈ വർഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിൻ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന് അവസാനം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ബോളിവുഡ് നടി സ്വരാ ഭാസ്കർ ഉൾപ്പെടെ മൂന്ന് പേർക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു

കൊറോണ വൈറസ് ബാധ എന്ന മഹാമാരിയെ പ്രതിരോധിക്കാനായി നമുക്ക് വാക്‌സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ കൊറോണ പ്രതിരോധ വാക്‌സിൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒൻപതോളം വാക്‌സിനുകളുടെ വികസന പരീക്ഷണ പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി ഡോസുകൾ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന കോവാക്‌സ് ലക്ഷ്യമിടുന്നത്.

വാക്സിൻ എത്തിക്കഴിഞ്ഞാൽ ലോകത്തെ എല്ലാവരിലേക്കും അതെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button