Latest NewsNewsIndia

ആര്‍ബിഐ ഒക്ടോബര്‍ ഒമ്പതിന് ധനനയം പ്രഖ്യാപിക്കും

മുംബൈ: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒമ്പതിന് ധനനയം പ്രഖ്യാപിക്കും. ധനനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബര്‍ ഏഴ് മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

Read also: ഗി​റ്റാർ റോക്ക് ഇതിഹാസം എ​ഡ്ഡി വാ​ൻ ഹാ​ല​ൻ ക്യാൻസർ ബാധിച്ച് മരിച്ചു

യോഗത്തിന് മുന്നോടിയായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ അഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, ശശാങ്ക ഭിഡെ എന്നിവരെ റിസർവ് ബാങ്കിന്റെ ധനനയ സമിതിയിൽ അംഗങ്ങളായി നിയമിച്ചു. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വർമ്മ. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് അംഗമായി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ശശാങ്ക ഭിഡെ. ആർബിഐ നിയമപ്രകാരം മൂന്ന് പുതിയ അംഗങ്ങൾക്കും നാല് വർഷത്തെ കാലാവധിയുണ്ടാകും.

പലിശ നിരക്ക് ക്രമീകരണ ചുമതല 2016 ൽ സർക്കാർ ആർബിഐ ഗവർണറിൽ നിന്ന് ആറ് അംഗ എംപിസിയിലേക്ക് മാറ്റിയിരുന്നു. ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള പാനലിന്റെ പകുതി ബാഹ്യ സ്വതന്ത്ര അംഗങ്ങളായിരിക്കും.

shortlink

Post Your Comments


Back to top button