
സമാനമായ കഥാ പശ്ചാത്തലങ്ങൾ കടന്നുവരുന്നുവെന്നതിനാൽ അടുത്തിടെ ചിത്രീകരണം നടക്കാനിരുന്ന രണ്ട് ചിത്രങ്ങളുടെ അണിയറക്കാർ തമ്മിൽ നിയമത്തിന്റെ വഴികളടക്കം തേടിയത് വാർത്തയായി മാറിയിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഷിരാജ് നായകനായെത്തുന്ന കടുവയും , സാക്ഷാൽ സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രവുമാണ് സമാന കഥകളുടെ പശ്ചാത്തലം വന്നതിന്റെ പേരിൽ പ്രശ്നത്തിലായത്.
ഇതിനിടക്ക് കടുവ എന്നത് തന്റെ ജീവിത കഥയാണെന്നും ഇരു കൂട്ടരെയും അനുവാദമല്ലാതെ കടുവ എന്ന പേരിൽ ചിത്രീകരണത്തിന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പാലാ സ്വദേശിയും രംഗത്തെത്തിയിരുന്നു.
“Vengeance is mine, I will repay”#SG250 – Title to be trumpeted soon!
Posted by Suresh Gopi on Wednesday, October 7, 2020
പ്രതികാരം എന്റേതാണ് അത് ഞാൻ വീട്ടുക തന്നെ ചെയ്യുമെന്ന കുറിപ്പോടെ ഇന്ന് സുരേഷ് ഗോപി പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്.
Post Your Comments