Latest NewsNewsInternational

അവയവങ്ങൾ നീക്കം ചെയ്‌തു: ശരീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചു: നാവ് നെടുകെ കീറി ചെവിയും മുറിച്ചുമാറ്റി: വിചിത്രരൂപത്തിലേക്ക് മാറിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ

ഫ്രാന്‍സ്: ആളുകൾക്കിടയിൽ വ്യത്യസ്തനാകാന്‍ ഭയാനകമായ രൂപം സ്വീകരിച്ച് ആന്റണി ലോഫ്രെഡോ എന്ന മുപ്പത്തിരണ്ടുകാരന്‍. നിരവധി ശസ്ത്രക്രിയകൾ ചെയ്‌ത്‌ അന്യഗ്രഹ ജീവിയുടെ സാങ്കല്‍പിക രൂപത്തിലേക്കാണ് ഇയാള്‍ മാറിയത്. അന്യഗ്രഹ ജീവിയെ പോലെ രൂപമാറുന്നതിനെ ബ്ലാക്ക് ഏലിയന്‍ പ്രൊജക്റ്റ് എന്നാണ് ലോഫ്രെഡോ വിശേഷിപ്പിക്കുന്നത്. ശരീരം രൂപം മാറ്റുന്നതിന് ഫ്രാന്‍സില്‍ നിരോധനമുള്ളതിനാല്‍ സ്പെയിനിലെ ബാര്‍സിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയര്‍ ഓസ്കാര്‍ മാര്‍ക്കുസിന്റെ സഹായത്തോടെയാണ് ഇയാൾ രൂപം മാറിയത്.

Read also: ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകനെ ഞാന്‍ കുമ്പിടുന്നു: ഇത്തരത്തിൽ ചിന്തിക്കാൻ നല്ല മയക്കുമരുന്ന് രാഹുലിന് എവിടെ നിന്നാണ് ലഭിക്കുന്നത്: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ്

ആദ്യം ശരീരം കറുത്ത നിറത്തിലാക്കുകയും മൂക്കിൻറെ തുമ്പ് മുറിക്കുകയും ചെയ്‌തു. അതിനുശേഷം നാവ് നെടുകെ കീറി. പിന്നീട് കൃഷ്ണമണികള്‍ ഉള്‍പ്പടെ ശരീരത്തില്‍ ടാറ്റൂ ചെയ്തു. ഇതിന് പിന്നാലെ തല മൊട്ടയടിക്കുകയും നിരവധി പിയെര്‍സിങ്ങുകള്‍ അണിയുകയും ചെയ്‌തു. എന്നിട്ടും തൃപ്‌തിയില്ലാതെ വന്നപ്പോൾ ലോഫ്രെഡോ ഒടുവില്‍ രണ്ട് ചെവികള്‍ കൂടി മുറിച്ചു മാറ്റി. ഇനിയുമൊരു 82 ശതമാനം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നാണ് അന്റോണിയോ വ്യക്തമാക്കുന്നത്. നെടുകെ പിളര്‍ന്ന നാവും നീട്ടി ഹെല്‍ബോയ് രൂപത്തിലുള്ള ശരീരം കാണിച്ച്‌ തെരുവുകളിലൂടെ നടക്കുകയാണ് അന്റോണിയോയുടെ പ്രധാന വിനോദം. താൻ സ്വപ്‌നം കണ്ട ജീവിതമാണിതെന്നാണ് ഇയാൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button