Latest NewsIndiaNews

റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാണിച്ചത് മൂന്ന് ചാനലുകള്‍ …. വ്യാജ വാര്‍ത്തകളും പടച്ചുവിടുന്നു

മുംബൈ : റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാണിച്ചത് മൂന്ന് ചാനലുകള്‍. പരസ്യ വരുമാനത്തിനായി റേറ്റിംഗില്‍ കൃത്രിമത്വം കാണിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളില്‍ അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയും ഉള്‍പ്പെടുന്നുവെന്ന് മുംബൈ പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Read Also : തലസ്ഥാന നഗരിയില്‍ വന്‍ ലഹരി വേട്ട ; കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി എത്തിയ നാലംഗം സംഘം പിടിയില്‍

വാര്‍ത്താ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ ടിആര്‍പി അഥവാ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകള്‍ അവകാശപ്പെടുന്ന റിപ്പബ്ലിക് ടിവിയിലെ ഉദ്യോഗസ്ഥരെ ഇന്നോ നാളെയോ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

രാജ്യത്തെ വാര്‍ത്താ പ്രവണതകളില്‍ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചുള്ള ഒരു വലിയ വിശകലനത്തിന്റെ ഭാഗമായാണ് അന്വേഷണം, പ്രത്യേകിച്ചും സുശാന്ത് സിംഗ് രജപുത് കേസുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ എങ്ങനെ പ്രചരിപ്പിച്ചുവെന്നും അന്വേഷിക്കുന്നതായി മുംബൈ പൊലീസ് പറഞ്ഞു. വിവരം കേന്ദ്ര സര്‍ക്കാരുമായി പങ്കുവെച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍, പരസ്യദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട്, കൂടാതെ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണോ ഫണ്ട് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരമ് ബീര്‍ സിംഗ് പറഞ്ഞു. കൂടുതല്‍ ചാനലുകളെയും അന്വേഷണത്തിന് വിധേയമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരിക്കുന്ന ഏറ്റവും വലിയ പേര് റിപ്പബ്ലിക് ടിവിയുടേതാണ്. റിപ്പബ്ലിക് ടിവിയുടെ ഡയറക്ടര്‍മാരെയും പ്രൊമോട്ടര്‍മാരെയും റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമാക്കിയിട്ടുണ്ട് എന്ന് പരമ് ബീര്‍ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button