KeralaNews

സംസ്ഥാനത്തെ ജില്ല പൊലീസ് മേധാവിമാര്‍ക്ക് സ്ഥല മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായും കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കര്‍ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലന്‍സ് എസ്.പിയായും കൊല്ലം എസ്.പിയായി ആര്‍.ഇളങ്കോയെയും നിയമിച്ചു. പിബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. ക​ണ്‍​ഫേ​ഡ് ഐ​പി​എ​സ് ല​ഭി​ച്ച പി.​ബി. രാ​ജീ​വി​നെ കൊ​ച്ചി സി​റ്റി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​ക്കി നിയമിച്ചു. കെ.​ബി. ര​വി​യെ സ്റ്റേ​റ്റ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലും എ​സ്. രാ​ജേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച്- തി​രു​വ​ന​ന്ത​പു​ര​ത്തെ സി​യു ഒ​ന്നി​ലും ത​ന്പി എ​സ്. ദു​ര്‍​ഗാ​ദ​ത്തി​നെ തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും നി​യ​മി​ച്ചു.ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പോ​ലീ​സ് റി​ക്രൂ​ട്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കും.
നി​യ​മ​നം ല​ഭി​ച്ച മ​റ്റ് എ​സ്പി​മാ​ര്‍: ര​തീ​ഷ് കൃ​ഷ്ണ​ന്‍- സ്റ്റേ​റ്റ് സ്പെ​ഷ​ല്‍ സ്റ്റേ​റ്റ് ഇ​ന്‍റേ​ണ​ല്‍ സെ​ക്യൂ​രി​റ്റി, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍- ക്രൈം​ബ്രാ​ഞ്ച്, എ​റ​ണാ​കു​ളം, എ​ന്‍. വി​ജ​യ​കു​മാ​ര്‍- സ്റ്റേ​റ്റ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​റ​ണാ​കു​ളം റേ​ഞ്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button