Latest NewsNewsEntertainment

പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വർഷം; പൃഥി ചിത്രം ‘കാളിയൻ’ ഉപേക്ഷിച്ചിട്ടില്ല, ഉറപ്പുനൽകി നിർമ്മാതാവ്

സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍

പ്രശസ്ത സംവിധായകൻ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന പൃഥ്വി ചിത്രം ‘കാളിയന്റെ’ പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിട്ടു, സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിക്കുകയും ചെയ്തില്ല.

 

പക്ഷേ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട കാളിയൻ സിനിമ അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചോ എന്ന സംശയം പ്രക്ഷകര്‍ക്ക് ഉണ്ടാവുകയും ചെയ്തിരുന്നു, ആ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ ഇപ്പോൾ, സോഷ്യൽ മീഡിയയിലൂടെയാണ് മറുപടി നൽകിയിരിയ്ക്കുന്നത്.

സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് ‘കമന്റിലൂടെ’ വ്യക്തമാക്കി. കാളിയന്‍ ഉപേക്ഷിച്ചോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘ഒരിക്കലുമില്ല’ എന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

shortlink

Post Your Comments


Back to top button