Latest NewsNewsIndia

ബാങ്കിൽ നിന്നും വൻതുക വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ്

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ് എടുത്ത് സിബിഐ. വൈഎസ്ആർ എംപി കനുമുരു രഗു രാമകൃഷ്ണ രാജു, ഭാര്യ കനുമുരു രമാ ദേവി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

സ്വന്തം ഉടമസ്ഥതയിലുള്ള ഇന്ത്-ഭാരത് തെർമൽ പവർ ലിമിറ്റഡ് എന്ന കമ്പനിയെ മറയാക്കി 826 കോടി രൂപയാണ് എംപിയുൾപ്പെടെയുള്ളവർ ബാങ്കിൽ നിന്നും തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. കമ്പനിയുടെ ഡയറക്ടറാണ് എംപിയുടെ ഭാര്യ രമാദേവി. ഇതേ തുടർന്നാണ് ഇവർക്കെതിരെയും കേസ് എടുത്തത്.

കേസ് എടുത്തവരിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ഉൾപ്പെടുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button