Latest NewsNewsBahrainGulf

ഇസ്‍ലാമിനെയും മാതാചാരങ്ങളെയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ച യുവതിക്ക് ശിക്ഷ വിധിച്ചു

മനാമ : സമൂഹമാധ്യമത്തിലൂടെ ഇസ്‍ലാമിനെയും മാതാചാരങ്ങളെയും അപമാനിച്ച യുവതിക്ക് ബഹ്റൈനില്‍ ശിക്ഷ വിധിച്ചു. ഒരു വര്‍ഷം ജയില്‍ ശിക്ഷ യാണ് കോടതി വിധിച്ചതെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ നാസര്‍ ഇബ്രാഹിം അല്‍ ഷീബാ അറിയിച്ചു. ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചാണ് ഇസ്‍ലാമിനെയും മാതാചാരങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും യുവതി പ്രചരിപ്പിച്ചത്.

Also read: ടി​ക്‌​ടോ​കിന് പാകിസ്ഥാനിലും നിരോധനം

ഇത് ശ്രദ്ധയിൽപ്പെട്ട ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കി. പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതം നടത്തി. തുടർന്ന് അന്വേഷണത്തിനായി ഇവരെ റിമാന്റ് ചെയ്യുകയും കേസ് ലോവര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button