Latest NewsNewsEducation

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന്‍ മുതല്‍ അപേക്ഷിക്കാം

എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവേശനത്തിനായി മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് (ഒക്‌ടോബര്‍ 10) ഇന്ന് മുതൽ രാവിലെ ഒന്‍പതു മുതല്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാം. അപേക്ഷകളിലെ പിഴവുകള്‍ അപേക്ഷ പുതുക്കുന്ന അവസരത്തില്‍ തിരുത്തല്‍ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 14ന് വൈകിട്ട് അഞ്ച് വരെ പുതുക്കല്‍/ പുതിയ അപേക്ഷാഫോം ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്നാൽ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ് ആയവര്‍) ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവര്‍ക്കും വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

Read Also: പരീക്ഷാ ക്രമക്കേട്: കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസ് തീയതി മാത്രം മാറ്റി സർവകലാശാല ബിരുദാനന്തര പരീക്ഷ നടത്തി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോവിഡ് വ്യാപന പശ്ചാതലത്തിൽ അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക്കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button