Latest NewsIndia

പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം; പാക് സൈന്യത്തിന്റെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്

അടുത്തിടെയായി ജമ്മു കശ്മീരിൽ പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനങ്ങൾ തുടർക്കഥയാകുകയാണ്.

ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. പൂഞ്ചിലെ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ചു. പാക് സൈനികരുടെ ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അടുത്തിടെയായി ജമ്മു കശ്മീരിൽ പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനങ്ങൾ തുടർക്കഥയാകുകയാണ്.

കഴിഞ്ഞ ദിവസവും പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഉറിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സംഭവം. ഷാഹ്പൂർ, കെർനി, ഖ്വാസ്ബ എന്നീ സെക്ടറുകളിലാണ് പാക് സൈനികർ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

read also: ദുരൂഹ കൊലപാതകങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് ബന്ധമെന്നു സൂചന ; ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സമീപം ‘സ്വർണക്കടത്തു കേസിലെ പ്രതി

പാക് ആക്രമണത്തിൽ ഖ്വാസ്ബ സ്വദേശിയായ സ്ത്രീക്കാണ് പരിക്ക് പറ്റിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button