Latest NewsNewsIndia

വടക്കു-കിഴക്കൻ സംസ്ഥാനത്ത് ഭൂചലനം : തീവ്രത 5.3

ഇംഫാൽ : വടക്കു-കിഴക്കൻ സംസ്ഥാനത്ത് ഭൂചലനം. മണിപ്പൂരിൽ ബിഷ്ണുപൂരിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു റിക്ടർ സ്‌കെയ്‌ലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.  ബിഷ്ണുപൂരിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് (ഡബ്ല്യുഎൻ‌ഡബ്ല്യു) ഭാഗത്തായിരുന്നു പ്രഭവകേന്ദ്രമെന്നും, 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also read : ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം

ഇന്നലെ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. മിസോറാമിലെ ചമ്പായ് ജില്ലയിൽ രാവിലെ 6.09 ന് ആയിരുന്നു ആദ്യ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും , 5 കിലോമീറ്റർ ആഴത്തിൽ ഉള്ളതായിരുന്നെനും നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൽഘറിൽ രാവിലെ 8.27 ന് ആയിരുന്നു അടുത്ത ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.6 തീവ്രതയാണ് രേഖപ്പെടുത്തിയത് , 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button