KeralaLatest NewsNews

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍, അടുത്ത മൂന്ന് മണിക്കൂറിനിടെ കനത്ത മഴയ്ക്ക് സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍, അടുത്ത മൂന്ന് മണിക്കൂറിനിടെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിൽ തിങ്കളാഴ്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also read : ഗ്രാമീണർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇനി പ്രോപ്പര്‍ട്ടി കാര്‍ഡ്; വിതരണോദ്ഘാടനം ഇന്ന്

മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടർന്നേക്കും. . ന്യൂനമര്‍ദം നാളെ ആന്ധ്രാതീരത്ത് എത്തും. ഈ മാസം 14 ന് വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടു രൂപ്പപെടാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ ഇതിന്റെ ശക്തി എത്രമാത്രമെന്ന് വിലയിരുത്താനാകില്ലെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button