KeralaLatest NewsNews

പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയ വികാരം ; ജോസ്.കെ.മാണി

കോട്ടയം : പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തള്ളി കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. പാലാ എന്നത് ഒരു സ്ഥലപ്പേര് മാത്രമല്ല എന്നും അതൊരു ഹൃദയവികാരമാണെന്നും ജോസ്.കെ.മാണി പറഞ്ഞു. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന എന്‍സിപിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും അതിനുശേഷം മാത്രമേ പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജോസ്.കെ.മാണി എല്‍ഡിഎഫില്‍ എത്തിയാലും പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ വ്യക്തമാക്കി. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക് ആണ്. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ല എന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ എം മാണി ജയിച്ച സീറ്റ് അല്ല ഇപ്പോള്‍ പാലാ. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. ജോസ് കെ മാണി വരുന്നത് കൊണ്ട് പാലായില്‍ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button