COVID 19Latest NewsNewsGulfQatar

ഖത്തറിൽ ആശ്വാസം : പ്രതിദിന ദിന രോഗികളുടെ എണ്ണം കുറയുന്നു, മരണങ്ങളില്ല

ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ നാളുകൾ. ശനിയാഴ്ച 178പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,778ആയി. മരണസംഖ്യ 219. 208 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,24,767 ആയി ഉയർന്നു. നിലവില്‍ 2,792 പേരാണ് ചികിത്സയിലുള്ളത്. 54 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. . 5143പരിശോധനകൾ കൂടി നടത്തിയതോടെ രാജ്യത്ത് ഇതുവരെ 8,25,511 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്.

സൗദിയിൽ പുതുതായി 405 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 338,944ഉം, മരണസംഖ്യ 5018ഉം ആയെന്നു അധികൃതർ അറിയിച്ചു. ന്നര ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.. 455 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 324,737 ആയി ഉയർന്നു, 95.9 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. മോ; നിലവിൽ 9189 പേരാണ്. ചികിത്സയിലുള്ളത്, 842 പേരുടെ നില ഗുരുതരമാണ്.. ശനിയാഴ്ച 46,189 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ 6,976,541 ആയി വർദ്ധിച്ചു.

Related Articles

Post Your Comments


Back to top button