Latest NewsNewsGulf

വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം; നടപടിയുമായി സൗദി ഭരണകൂടം

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ആദ്യ ഘട്ട സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനം പ്രയോജനപ്പെടുത്താന്‍ മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

റിയാദ്: രാജ്യത്തെ ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന് സൗദി ഭരണകൂടം. ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാനായി സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍ വ്യക്തമാക്കി. നാല്‍പ്പത്തി അയ്യായിരത്തില്‍ അധികം സ്വദേശികള്‍ക്ക് ഗതാഗത മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളിലും അടുത്ത ഘട്ടത്തില്‍ സൗദി വല്‍ക്കരണം പൂര്‍ത്തിയാകും.

അതേസമയം ഐടി മേഖലയില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം. 2021 ജൂണ്‍ മുതല്‍ ഐടി രംഗത്തെ 36 പ്രൊഫഷനുകളും സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

പുതിയ വ്യവസ്ഥ അനുസരിച്ച് ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലെപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ ഐടി മേഖലയെ മൂന്നായി തിരിച്ചാണ് നടപ്പിലാക്കുന്നത്. എന്നാല്‍ നാലില്‍ കുറവ് ജീവനക്കാരുള്ള ചെറുകിട ഐടി ടെലികോം സ്ഥാപനങ്ങള്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല.

Read Also: ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം

കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ആദ്യ ഘട്ട സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനം പ്രയോജനപ്പെടുത്താന്‍ മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കുന്നതോടെ സൗദിയില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളുടെ തൊഴില്‍ പ്രതിസന്ധിയിലാകും.

shortlink

Post Your Comments


Back to top button