Latest NewsNewsInternational

വിമാനങ്ങൾ കൂട്ടിയിടിച്ച തകർന്നു : അഞ്ചു പേർക്ക് ദാരുണമരണം

റെ​ന്ന​സ്: വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്ന് അഞ്ചു പേർക്ക് ദാരുണാന്ത്യം. ഫ്രാ​ൻ​സി​ൽ പ​ടി​ഞ്ഞാ​റ​ൻ-​മ​ധ്യ ഫ്രാ​ൻ​സി​ലെ ടൂ​ർ​സ് ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക്-​കി​ഴ​ക്ക് ഭാഗത്ത് ര​ണ്ട് ചെ​റു​വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന​തി​നി​ടെ നേ​ർ​ക്കു​നേ​ർ ഇ​ടി​യിക്കുകയായിരുന്നു. ​രണ്ടു​പേ​ർ സ​ഞ്ച​രി​ച്ച മൈ​ക്രോ​ലൈ​റ്റ് വി​മാ​ന​വും മൂ​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഡി​എ 40 ടൂ​റി​സ്റ്റ് വി​മാ​ന​വു​മാ​ണ് അപകടത്തിൽപ്പെട്ടത്.

Also read : ‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും’; ഡൊണാൾഡ് ട്രംപ്

മൈ​ക്രോ​ലൈ​റ്റ് വി​മാ​നം ആ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കാ​തെ ലോ​ച്ച​സി​ലെ ഒ​രു വീ​ടി​ന്‍റെ വേ​ലി​യി​ലാ​ണ് തകർന്നു വീണത്. ഇ​വി​ടെ​നി​ന്നും 100 മീ​റ്റ​ർ‌ മാ​റി ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​ണ് ഡി.​എ40 ടൂ​റി​സ്റ്റ് വി​മാ​നം പ​തി​ച്ച​ത്. 50 അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​​ൾ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സം​ഭ​വ​ത്തി​ൽ‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button