Latest NewsKeralaNews

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് : കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ വെറുതെ സാങ്കല്‍പ്പികം : ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹത : ചില നിര്‍ണായക വിവരങ്ങളുമായി സിബിഐ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് . കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ വെറുതെ സാങ്കല്‍പ്പികമെന്ന് സിബിഐ അനുമാനം. പല ആരോപണങ്ങള്‍ക്കും വസ്തുതകളുമായി ഒരു ബന്ധവുമില്ലെന്നും സിബിഐയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിവാദ കാര്‍ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നു എന്ന കലാഭവന്‍ സോബി നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ദുരൂഹതയ്ക്ക് ആക്കംകൂട്ടിയിരുന്നു. . ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാണെന്നാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സോബിന്‍ പറഞ്ഞത്. കലാഭവന്‍ സോബിന്‍ പറഞ്ഞ രീതിയില്‍ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് നിഗമനം. കലാഭവന്‍ സോബിന്‍ പറഞ്ഞ ആളെ തിരിച്ചറിയാന്‍ സോബിനു തന്നെ കഴിഞ്ഞിട്ടില്ല.

Read Also : സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദഗ്ദ്ധസമിതി : വേനലവധി അടക്കം റദ്ദാക്കി ക്ലാസുകള്‍ പൂര്‍ത്തിയാക്കുമെന്ന് സൂചന

അതേസമയം സിബിഐയുടെ അടുത്തപടി ബാലഭാസ്‌കറിന്റെ സാമ്പാത്തിക ഇടപാചുകളെ കുറിച്ച് അന്വേഷണം നടത്തലാണ്. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് കുടുംബം തന്നെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. രണ്ടുവയസ്സുകാരി തേജസ്വിനി അപകട സമയത്ത് തന്നെ മരിച്ചു. ഒരാഴ്ച്ചയോളം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഒക്ടോബര്‍ രണ്ടിന് ബാലഭാസ്‌ക്കറും മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button