COVID 19KeralaNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു; ഇതുവരെ ജീവന്‍ നഷ്ടമായത് 1003പേര്‍ക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം, മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1003ആയി.

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്ബലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍കോട് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button