COVID 19Latest NewsNews

തൃശൂർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 960 പേര്‍ക്ക്

തൃശൂര്‍ :ജില്ലയില്‍ ഇന്നലെ 960 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 958 പേര്‍ക്ക് സമ്പര്‍ക്കം വഴി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9 കേസുകളുടെ ഉറവിടം വ്യക്തമല്ല. 560 പേര്‍ ജില്ലയില്‍ ഇന്നലെ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9304 ആണ്.

തൃശൂര്‍ സ്വദേശികളായ 140 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

shortlink

Post Your Comments


Back to top button