Latest NewsNewsIndia

ജനങ്ങൾക്കറിയാം രാജ്യത്തെ കൊള്ളയടിച്ചവരാരെല്ലാമെന്ന്; ദല്ലാൾമാരുടെ പിന്തുണയുള്ള നിങ്ങളുടെ എതിർപ്പൊന്നും രാജ്യത്തെ വികസനപ്രവർത്തനങ്ങളെ മുടക്കില്ല; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക മേഖലയിലെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ദല്ലാൾമാരുടെയും ഇടനിലക്കാരുടെയും പിന്തുണയുള്ള രാഷ്ട്രീയക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക നിയമങ്ങൾക്കെതിരേ പ്രതിപക്ഷപാർട്ടികൾ സമരം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആരോപണം.‘സ്വമിത്വ’ പദ്ധതിയുടെ ഭാഗമായി ഭൂ ഉടമസ്ഥതാ കാർഡുകൾ (പ്രോപ്പർട്ടി കാർഡ്) വിതരണം ചെയ്യുന്നതിനുള്ള വെർച്വൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read also: കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കള്ളക്കഥ മൂലം സർക്കാർ ജോലിയിൽ നിന്ന് കിട്ടിയത് സസ്പെൻഷൻ; 40 വർഷം മുമ്പുള്ള ഓർമ്മകൾ വിവരിച്ച് വി. മുരളീധരൻ

രാജ്യത്തെ കൊള്ളയടിച്ചവരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ചോ ഗ്രാമീണരെക്കുറിച്ചോ ചിന്തയില്ല. രാജ്യത്തിന്റെ പുരോഗതി തടയുന്നതിലാണ് അവർക്ക് ശ്രദ്ധ. രാജ്യത്തെ കർഷകർ സ്വാശ്രയത്വം നേടരുതെന്ന നിലപാടാണിവർക്കുള്ളത്. അതിനാലാണിവർ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ചെറുകിട കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് കൊടുക്കുന്നതും മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതും ദല്ലാൾമാർക്കും ഇടനിലക്കാർക്കും പ്രയാസമുണ്ടാക്കും. അവരുടെ അനധികൃത വരുമാനം നിലയ്ക്കും. പദ്ധതികളിലെ വരുമാനച്ചോർച്ചയിൽ താത്പര്യമുള്ളവരാണ് കാർഷിക മേഖലയിൽ സർക്കാർ കൊണ്ടുവരുന്ന പരിഷ്കരണങ്ങളെ എതിർക്കുന്നത്. അവർകാരണം രാജ്യത്തെ വികസനപ്രവർത്തനങ്ങൾ മുടങ്ങില്ല. ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും സ്വയംപര്യാപ്തരാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ തുടരും -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button