Latest NewsNewsInternational

മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന സുഖോയ് വിമാനത്തിന്റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റില്‍ പൈലറ്റ് ; വീഡിയോ വൈറൽ

മോസ്കോ: മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന പോര്‍വിമനത്തിന്‍റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റിലെ പൈലറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു .റഷ്യയിലെ ക്രമിലിനിലെ വ്യോമ താവളത്തില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് കോവിഡ് ചി​കി​ത്സ​യി​ലു​ള്ളവരിൽ 60 ശ​ത​മാ​ന​വും വീടുകളിൽ ; റിപ്പോർട്ട് കാണാം

റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വീഡിയോയില്‍ ഈ പൈലറ്റ് പറത്തുന്നത് സുഖോയി 57 പോര്‍ വിമാനമാണ് കാണാവുന്നത് . സാധാരണ ഇത്തരം അതിവേഗ പോര്‍വിമാനങ്ങളുടെ കോക്ക്പിറ്റ് ഗ്ലാസിനാല്‍ മൂടപ്പെട്ട സ്ഥിതിയിലായിരിക്കും . പക്ഷെ ഈ വീഡിയോയില്‍ ഇത് തുറന്ന അവസ്ഥയിലാണ് ഉള്ളത് . ഇത് സംബന്ധിച്ച്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പ്രത്യേക പരിശീലനത്തിന് വേണ്ടിയാണ് സുഖോയി വിമാനത്തിന്‍റെ കോക്ക്പിറ്റ് തുറന്ന രീതിയില്‍ ക്രമീകരിച്ചത് എന്നു പറയപ്പെടുന്നു . ഒപ്പം ഇത്രയും വേഗത്തില്‍ തുറന്ന കോക്ക്പിറ്റില്‍ സഞ്ചരിക്കുമ്ബോള്‍ പൈലറ്റിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അയാള്‍ പ്രത്യേക സ്യൂട്ട് ധരിച്ചിരിക്കാം എന്നും വിദഗ്ധര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button