Latest NewsIndiaInternational

ശത്രു രാജ്യങ്ങളില്‍ നിന്നും നിരന്തരം പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ സുപ്രധാന മേഖലകളില്‍ നിര്‍മ്മിച്ച 44 പാലങ്ങൾ രാജ്യത്തിനു സമർപ്പിച്ച് പ്രതിരോധ മന്ത്രി

കൊറോണ വൈറസ് വ്യാപനത്തിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെ രാജ്‌നാഥ് സിംഗ് അഭിനന്ദിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒരേ ദൗത്യത്തിന്റെ ഭാഗമായാണെന്ന് പ്രതിരോധ സിംഗ് രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെ രാജ്‌നാഥ് സിംഗ് അഭിനന്ദിക്കുകയും ചെയ്തു.

ബോര്‍ഡര്‍ റോഡ് ഓഫ് ഓര്‍ഗനൈസേഷന്‍ തന്ത്ര പ്രധാനമായ മേഖലകളില്‍ നിര്‍മ്മിച്ച 44 പാലങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിനൊപ്പം രാജ്യം വികസന പ്രവര്‍ത്തനങ്ങള്‍ വോഗത്തിലാക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ കിഴക്ക്-വടക്ക് അതിര്‍ത്തികളിലെ സാഹചര്യങ്ങളെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. ആദ്യം പാകിസ്താനായിരുന്നു പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് ഇത് ചൈനയായെന്നും അദ്ദേഹം വ്യക്തമാക്കി.

read also: രാജ്യത്ത് ആദ്യമായി 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം

ശത്രു രാജ്യങ്ങളില്‍ നിന്നും നിരന്തരം പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ സുപ്രധാന മേഖലകളില്‍ നിര്‍മ്മിച്ച 44 പാലങ്ങളാണ് രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്. ഉള്‍പ്രദേശങ്ങളിലേയ്ക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്നതിനു വേണ്ടിയാണ് തന്ത്രപ്രധാന മേഖലകളില്‍ പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിര്‍മ്മിക്കാനിരിക്കുന്ന നെച്ചിഫു തുരങ്കത്തിന് അദ്ദേഹം ഇന്ന് തറക്കല്ലിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button