KeralaLatest NewsNews

ഇതൊന്നും സര്‍ക്കാറിനെ വേവലാതിപെടുത്തുന്നില്ല ; ഇതിന്റെയെല്ലാം പേരാണ് സമ്പൂര്‍ണ്ണ ഹൈടെക്ക് വിദ്യഭ്യാസം ; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 90 വിദ്യാലയങ്ങള്‍ ഹൈടക്കാക്കി കൊണ്ടുള്ള സര്‍ക്കാറിന്റെ നടപടികളില്‍ പരിഹസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസമാണെന്ന് അവര്‍ പറഞ്ഞു. 100 ശതമാനം ഹൈടെക്കില്‍ നിന്ന് എയ്ഡഡ് മേഖലയിലെ 63 ശതമാനവും ഏകാധ്യാപക, അണ്‍ എക്കണോമിക്ക് സ്‌കൂളുകളുടെ എണ്ണവും കുറച്ചുള്ള സ്‌കൂളുകളില്‍ പ്രൊജക്ടര്‍, ലാപ്‌ടോപ് എന്നിവ പേരിന് ഒന്നോ രണ്ടോ എത്തുന്നതിന്റെ പേരാണ് സമ്പൂര്‍ണ്ണ ഹൈടെക്ക് വിദ്യാഭ്യാസമെന്ന് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്ത് 63% സ്‌കൂളുകള്‍ അണ്‍എയ്ഡഡ് വിഭാഗത്തില്‍, ഗവണ്മെന്റ് ഗ്രാന്റുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സ്‌കൂളുകള്‍ ഹൈടെക്കാണോ എന്നതൊന്നും സര്‍ക്കാരിനെ വേവലാതി പെടുത്തുന്നില്ലെന്നും പിന്നെ ബാക്കിയുള്ള 33% സ്‌കൂളുകളില്‍ നിരവധിയായ ഏകാധ്യാപക സ്‌കൂളുകളുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അണ്‍എക്കണോമിക്ക് സ്‌കൂളുകളുണ്ട്. ഇവയൊന്നും ഹൈ-ടെക് അല്ലെന്നും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിച്ചു. 41 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നല്‍കിയത്. 12,678 സ്‌കൂളുകള്‍ക്ക് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം 1,19,055 ലാപ്പ് ടോപ്പുകളും 69,944 മള്‍ട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പൊതുവിദ്യാഭ്യാസ രംഗത്ത് 63% സ്‌കൂളുകള്‍ അണ്‍എയ്ഡഡ് വിഭാഗത്തില്‍, ഗവണ്മെന്റ് ഗ്രാന്റുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സ്‌കൂളുകള്‍ ഹൈട്ടെക്കാണോ എന്നതൊന്നും സര്‍ക്കാരിനെ വേവലാതി പെടുത്തുന്നില്ല. പിന്നെ ബാക്കിയുള്ള 33% സ്‌കൂളുകളില്‍ നിരവധിയായ ഏകാധ്യാപക സ്‌കൂളുകളുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അണ്‍എക്കണോമിക്ക് സ്‌കൂളുകളുണ്ട്. ഇവയൊന്നും ഹൈ-ടെക് അല്ല. 100 ശതമാനം ഹൈടെക്കില്‍ നിന്ന് എയ്ഡഡ് മേഖലയിലെ 63 ശതമാനവും ഏകാധ്യാപക, അണ്‍ എക്കണോമിക്ക് സ്‌കൂളുകളുടെ എണ്ണവും കുറച്ചുള്ള സ്‌കൂളുകളില്‍ പ്രൊജക്ടര്‍, ലാപ്‌ടോപ് എന്നിവ പേരിന് ഒന്നോ രണ്ടോ എത്തുന്നതിന്റെ പേരാണ് – സമ്പൂര്‍ണ്ണ ഹൈടെക്ക് വിദ്യാഭ്യാസം. പ്രഹസനം തന്നെ!

https://www.facebook.com/SobhaSurendranOfficial/posts/2096656233791539

shortlink

Related Articles

Post Your Comments

Related Articles


Back to top button