KeralaLatest NewsNews

സ്വപ്നയോ അതാരാ ? എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ മിണ്ടാട്ടമില്ല… എല്ലാം തുടങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്… പുറത്തുവരാനിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

തിരുവനന്തപുരം: സ്വപ്നോയോ അതാരാ ? എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ മിണ്ടാട്ടമില്ല… എല്ലാം തുടങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്… പുറത്തുവരാനിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍. എല്ലാം മുഖ്യമന്ത്രിക്ക് അറിയാമെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ ലൈഫ്മിഷന്‍ അഴിമതി, സ്വര്‍ണക്കടത്ത് തുടങ്ങിയവയില്‍ പിണറായി വിജയന്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നു. ലൈഫ്മിഷന്‍ അഴിമതിയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവയിലേക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എത്തിയത് പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും ഇപ്പോള്‍ മിണ്ടാട്ടമില്ല.. സ്വപ്നയുടെ നിയമനം അടക്കം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു.

Read Also :ഭാവിയിലും കൂടുതൽ കളളക്കടത്ത് നടത്താനായി പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഐഎ കോടതിയിൽ

ശിവശങ്കറിനെ പരിചയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനോടൊപ്പം ഉള്ള സ്വകാര്യ സന്ദര്‍ശനത്തിലായിരുന്നു എന്നാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴി. ഈ നിര്‍ദേശമാണ് യുഎഇ കോണ്‍സുലേറ്റിന്റെ മറവിലുള്ള സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും എത്തി നില്‍കുന്നതെന്ന് ഇതോടെ വ്യക്തമായി.

മുഖ്യമന്ത്രിയുടെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിക്കുന്നത്. ആ ബന്ധമാണ് പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകളില്ലാതെ നയതന്ത്രബാഗേജുകള്‍ക്ക് അനുമതി നല്‍കിയതെന്നും അതുവഴി സ്വര്‍ണം കടത്തിയതെന്നുമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്ന ഈന്തപ്പഴ വിതരണത്തിന് പദ്ധതി തയാറാക്കിയതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്പേസ് പാര്‍ക്കിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് സ്വപ്നയെ ശിവശങ്കര്‍ നിര്‍ദേശിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശ്‌തെ തുടര്‍ന്നാണെന്നാണ് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു മുന്നില്‍ സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസത്തിന് പണം പിരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ദുബായ് യാത്രയില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി. ലൈഫ് മിഷന്‍ സഹായപദ്ധതിക്ക് യുഎഇ റെഡ്ക്രസന്റുമായി ധാരണാ പത്രത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button