KeralaMollywoodLatest NewsNewsEntertainment

ഖുശ്​ബു സി.പി.ഐ.എമ്മില്‍ ചേരുമെന്ന്​ പ്രതീക്ഷിക്കുന്നതിലും അത്​ഭുതമൊന്നുമില്ല; താങ്കള്‍ ഒരു അവസരവാദിയാണെന്നല്ലേ​ കാണിക്കുന്നത്​? രഞ്​ജിനി

രാഷ്​ട്രീയമെന്നത്​ ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്​. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.

നടി ഖുശ്​ബുവിനെതിരെ വിമര്‍ശനവുമായി മലയാളത്തിന്റെ പ്രിയനായികയായിരുന്ന നടി രഞ്​ജിനി. അവസരവാദിയാണ്​ താന്നെന്ന്​ ഖുശ്​ബു തെളിയിച്ചിരിക്കുന്നതായും സിനിമ മേഖലക്കാകെ നാണക്കേടുണ്ടാക്കിയതായും രഞ്​ജിനി പറഞ്ഞു.

”പ്രിയപ്പെട്ട സഹപ്രവര്‍ത്തക ഖുശ്​ബു ബി.ജെ.പിയില്‍ ചേര്‍ന്നതിനെ അഭിനന്ദിക്കണമോ എന്നെനിക്കറിയില്ല. ആദ്യം ഡി.എം.കെ, പിന്നെ എ.ഐ.ഡി.എം.കെ (താല്‍പര്യമുണ്ടായിരുന്നെങ്കിലും നിഷേധിക്കപ്പെട്ടു), പിന്നെ കോണ്‍ഗ്രസ്​, ഇന്നലെ ബി.ജെ.പി.

read also:കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളാക്കിയത് വളരെ നല്ല കാര്യം, ഈ ഉത്തരവ് കൂടി ഇറക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കും, അഴിമതികള്‍ക്കും, മറ്റു തട്ടിപ്പുകള്‍ക്കും കുറവു വന്നേനെ ; സന്തോഷ് പണ്ഡിറ്റ്

ഖുശ്​ബു സി.പി.ഐ.എമ്മില്‍ ചേരുമെന്ന്​ പ്രതീക്ഷിക്കുന്നതിലും അത്​ഭുതമൊന്നുമില്ല. രാഷ്​ട്രീയമെന്നത്​ ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്​. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.

പ്രധാനമന്ത്രിയെയും അദ്ദേഹത്തി​െന്‍റ പാര്‍ട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കള്‍ ഇന്നലെ മോദിയെ സ്​തുതിച്ചത്​ നിരാശാജനകമാണ്​. ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്​തുതി താങ്കള്‍ ഒരു അവസരവാദിയാണെന്നല്ലേ​ കാണിക്കുന്നത്​?.

അപക്വമായ പ്രസ്​താവനകളുടെ പേരില്‍ മറ്റുമേഖലയിലുള്ളവര്‍ സിനിമാക്കാരെ പരിഹസിക്കുന്നതില്‍ ആശ്ചര്യമില്ലെന്ന്​ ഖുശ്​ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാര്‍ത്ഥത സിനിമ മേഖലക്കൊന്നാകെ നാണക്കേട്​ കൊണ്ടുവന്നിരിക്കുന്നു” – രഞ്​ജിനി ഫേസ്​ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button