Latest NewsNewsInternational

വിപരീത ഫലം; വാക്സീന്‍ പരീക്ഷണം നിർത്തിവെച്ച് ജോണ്‍സൺ ആൻഡ് ജോൺസൺ

ന്യൂജെഴ്‌സി: കോവിഡ് വാക്സീന്‍ പരീക്ഷണം നിർത്തിച്ച് ജോണ്‍സൺ ആൻഡ് ജോൺസൺ. വാക്സീന്‍ പരീക്ഷിച്ച വ്യക്തിയിൽ വിപരീത ഫലം കണ്ടതിനെ തുടർന്നാണ് ജോണ്‍സൺ ആൻഡ് ജോൺസൺ ന്‍ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ വിപരീത ഫലം എന്തെന്നു സ്ഥിരീകരിച്ചിട്ടില്ല. മൂന്നാംഘട്ട പരീക്ഷണമാണ് താൽക്കാലികമായി നിർത്തിവച്ചതെന്നു കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ജോൺസൺ ആൻഡ് ജോൺസന്റെ വാക്സീൻ ഒന്ന് രണ്ട് പരീക്ഷണങ്ങൾ വിജയമായിരുന്നു. Ad26.Cov2.S.എന്ന വാക്സീന്റെ പരീക്ഷണം കഴിഞ്ഞമാസം 23നാണ് അവസാനഘട്ടത്തിലേക്കു കടന്നത്. യുഎസിലടക്കം 60,0000 പേരിലാണ് അവസാനഘട്ട പരീക്ഷണം നടക്കുന്നത്.

Read Also:ബിജെപി സ്ഥാപക നേതാവിന്റെ സ്‌മരണയ്ക്ക് 100 രൂപയുടെ നാണയം; ജന്മവാര്‍ഷികത്തിൽ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

2021 അവസാനത്തോടെ 200 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്നതാണ് കോവാക്‌സ് സംവിധാനത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് ആഗോള വാക്‌സീന്‍ സംവിധാനത്തിനു കീഴില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് ഒന്‍പത് വാക്‌സീനുകളാണ്. ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെ വാക്‌സീന്‍ തയാറായേക്കുമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞിരുന്നു. വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ അത് തുല്യമായി എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലോകനേതാക്കള്‍ ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button